വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൊറോണയെന്നൊരു മഹാമാരി
വന്നതുമുതലെൻ നാട്ടിൽ ,
ആഘോഷങ്ങളില്ല ആരവങ്ങളില്ല
ഉത്സവങ്ങളില്ല .
എല്ലാറ്റിനെയും ശോകമൂകമാക്കി
കോറോണേയെന്നൊരു കോവിഡ് 19 .
പുറത്തിറങ്ങിയാലോ കാണാം നമുക്ക്
മുഖം മാസ്‌കുകളാൽ തിളങ്ങുന്ന
കണ്ണുകൾ മാത്രം
ഇത്തിരി പോന്നൊരു കുഞ്ഞു വൈറസ്
പിടിച്ചെടുത്തൊരീ ജഗത്തിൽ ,
നമുക്കൊരാശ്വാസമായി
വെള്ളയുടുപ്പിട്ട മാലാഖമാർ .
കൈകഴുകി കൈകഴുകി അകലം പാലിച്ച്
ഒരുമയോടെ ഒത്തുചേർന്ന്‌ അകലം പാലിച്ച്
നേരിടാം നമുക്കി കൊറോണയെ
ഭീകരൻ കുഞ്ഞു വൈറസിനെ
 

റോസ്മിയ ആർ സുരേഷ്
4 A വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത