വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/രോഗപ്രതിരോധം - മനുഷ്യജീവനാധാരം

Schoolwiki സംരംഭത്തിൽ നിന്ന്
  രോഗപ്രതിരോധം - മനുഷ്യജീവനാധാരം   

രോഗപപ്രതിരോധത്തിന് ഇപ്പോൾ ജീവിക്കുന്നത്. അധിക നിലനിൽക്കേണ്ട ശാരീരികാരോഗ്യത്തിലൂടെ കാലത്തിലാണ് കൈവരേണ്ട നാം രോഗപ്രതിരോധം താരതമ്യേന ജനങ്ങളിൽ കുറഞ്ഞ് വരുന്നു. ഫാസ്റ്റ്ഫുഡ് , സമയം തെറ്റിയുള്ള ആഹാരരീതി, സമീകൃരാഹാരത്തിന്റെ ലഭ്യതയില്ലായ്മ മൂലം ശരീരത്തിലെ രോഗ പ്രതിരോധം തകിടം മറിയാറുണ്ട് . തന്മൂലം കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയയുള്ള വ്യക്തികളിൽ പലതരത്തിലുള്ള മാറാരോഗങ്ങൾ വരുന്ന പ്രവണത ഇന്ന് വളരെ കൂടുതലാണ് . ശരീരത്തിന്റെ രോഗ പ്രതിരോധം ഒരു വ്യക്തി കഴിക്കുന്ന ജൈവ ആഹാരത്തിൽ നിന്നുമാണ് ലഭിക്കുന്നത് . കെമിക്കലുകളോ, രാസവളങ്ങളോ, ഇടാതെ വളർത്തുന്ന പച്ചക്കറികളിൽ, പഴങ്ങൾ മനുഷ്യശരീരത്തിൽ രോഗ പ്രതിരോധത്തെ ഉദ്ദീപിപ്പിക്കുന്നു. വിറ്റാമിൻ, വളർച്ചക്കുതകുന്ന ധാതുക്കൾ എന്നിവ രോഗാണുക്കളോട് പൊരുതാൻ രക്തത്തിൽ അത്യന്താപേഷിതമാണ് . ഇവയുടെ ദൗർലഭ്യം ശരീരത്തിൽ ഉണ്ടാകുന്നതുമൂലം തലകറക്കം, കുഴഞ്ഞുവീഴുക, വിളർച്ച, ബലക്കുറവ് എന്നിവയ്ക്ക് കാരണമാകും. വായുവിലൂടെ, ജലത്തിലൂടെ, സമ്പർക്കത്തിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്ന രോഗങങ്ങൾ, സ്വീകർത്താവിന്റെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് . കൃത്യസമയത്ത് രോഗ പ്രതിരോധത്തിന്റെ ശരിയായ സമീകൃതാഹാരം ശേഷിയെ ശരിയായി കഴഴിക്കുന്ന വ്യക്തികളിൽ രോഗ പ്രതിരോധത്തിന്റെ അളവ് താരതമ്യേന കൂടുതലായിരിക്കും. ഇവർ ശാരീരിക, മാനസ്സിക, ബൗദ്ധിക വളർച്ചയിൽ ഉന്നതരും, സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തിനേടിയവരുമായിരിക്കും. ഇവർക്ക് അതിവേഗം രോഗം വരുവാനോ, രോഗം വന്നാൽ അതിവേഗം രോഗവിമുക്തർ ആകുന്നവരുമായിരിക്കും.


എന്നാൽ ശരിയായ സമീകൃതാഹാരം, സമയ ബന്ധിതമായി കഴിക്കാത്തവരും, വെള്ളം കുടിക്കാത്തവരും, വളരെ ക്ഷീണികരും, ഉന്മേഷക്കുറവുള്ളവരും, പഠനത്തിലും മറ്റ് കായിക വിനോദങ്ങളിലും ഉന്മേഷക്കുറവുള്ളവരും ആയിരിക്കും. നല്ല ആഹാരരീതിയും, ചിട്ടയായ ജീവിത ശൈലിയും ഒരു വ്യക്തിയുടെ രോഗ പ്രതിരോധശേഷിയെ വളരെയധികം സ്വാധീനിക്കുന്നു. ഇങ്ങനെയുള്ളവർക്ക് പാരമ്പര്യമായി കടന്നു വരാറുള്ള രോഗങ്ങൾ പൂർണ്ണമായി നശിച്ചുപോകും. പാഠ്യ, പാഠ്യേതരവിഷയങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള പലരും ശാരീരിക, മാനസിക, സാമൂഹിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവരാാണ് . ഇവർ ബാഹ്യ പ്രേരണ കൂടാതെ കാര്യക്ഷമതയോടെ കർത്തവ്യ നിർവഹണത്തിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കുന്നു. രോഗ പ്രതിരോധശേഷി കൂറഞ്ഞവർക്ക് മാറിവരുന്ന കാലാവസ്ഥ വളരെ ആരോഗ്യകരമായ പ്രതിന്ധികൾ സൃഷ്ടിക്കാറുണ്ട് . ജലദോഷം, തുമ്മൽ, ത്വക്ക് രോഗങ്ങൾ, ചുമ, പനി, ഛർദ്ദി മുതലായ രോഗങ്ങൾ മറ്റു സാംക്രമിക രോഗങ്ങൾ ഇവർക്ക് വേഗം പിടിപെടാനുള്ള സാഹചര്യം വളരെയാണ് . ഇതിനുകാരണം അവരുടെ ശരീരത്തിലുള്ള രോഗ പ്രതിരോധത്തിന്റെ കുറവാണ് . ശുദ്ധജലം മനുഷ്യശരീരത്തിൽ ഏറ്റവും അത്യന്താപേഷിത ഘടകമാണ് . ആന്തരീകാവയങ്ങളുടെ സുഗമമായ നടത്തിപ്പിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ജലത്തിന്റെ കടമ വളരെ വിലയേറിയതാണ് . ആഹാരമില്ലാതെ ഒരു വ്യക്തിക്ക് ഒരു പരിധിവരെയേ ജീവിക്കാൻ പറ്റൂ. എന്നാൽ വെള്ളം മാത്രം കുടിച്ച് ഒരു വ്യക്തിക്ക് ദീർഘനാൾ ജീവിക്കാനാകും. ഇതിൽ നിന്നും മനുഷ്യ ജീവന് ജലം എത്രത്തോളം വിലയേറിയതെന്ന് നമുക്ക് മനസ്സിലാക്കാം. രോഗ പ്രതിരോധശേഷി കൂടുതലുള്ള വ്യക്തിക്ക് രോഗമോ മറ്റു ശാരീരിക, മാനസ്സിക വിഷമങ്ങളോ വരാറുള്ള സാഹചര്യങ്ങൾ താരതമ്യേന കുറവാണ്. ഇങ്ങനെയുള്ളവർക്ക് കാര്യങ്ങൾ വേഗം പഠിക്കുവാനും, ഓർമ്മശക്തിയുള്ളവരും, ചിന്തയിലും കണക്കുകൂട്ടലുകളും മറ്റു വ്യക്തികളിൽ നിന്നും വളരെ വേഗതയുള്ളവരായിരിക്കും. രോഗ പ്രതിരോധശേഷി കൂടുതലുള്ള ആരോഗ്യദൃഡഗാത്രന്മാരായ നല്ലൊരു തലമുറയെ നമുക്ക് വാർത്തെടുക്കാം. കർമ്മശാലികളായ ഇന്നത്തെ നാളത്തെ രോഗപ്രതിരോധത്തിന് കുട്ടികളായ തലമുറയെ തക്കതായ നാം ശാരീരികാരോഗ്യം സമീകൃതാഹാരം, നാളത്തെ തലവന്മാരാണ്. സംരക്ഷിക്കുന്നതിലൂടെയും, നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെയും നമുക്ക് നേടാനാകും. അതിനായി നമുക്ക് ഒന്നിച്ച് മുന്നേറാം......

ദിൻഷ രാജ്
8 സി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം