വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്/2025-26
സയൻസ് ക്ലബ് ( എച്ച് എസ് ) 2025- 2026
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 21/07/2025 ൽ ചാന്ദ്ര ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമാണം, ക്വിസ്, ഡിക്ലമേഷൻ, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ മത്സരങ്ങൾ നടത്തി. കൂടാതെ ചാന്ദ്ര പരിവേഷണത്തിന്റെ ഡോക്യൂമെന്ററി പ്രദർശനവും നടത്തി. അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കു സമ്മാനം നൽകുകയും ചെയ്തു. സബ് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നതിനു സ്കൂൾ തലത്തിൽ സയൻസ് ക്വിസ്, സയൻസ് സെമിനാർ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ..വിജയികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി. സയൻസ് ക്വിസ് യിൽ അഞ്ജന മധു (10 C), അമൃത എസ് പി (10F) എന്നിവർ സ്കൂൾ തലത്തിൽ വിജയികളായി. സയൻസ് സെമിനാർ ൽ ദിവ്യ ആർ (10 G) സ്കൂൾ തല വിജയി ആയി. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,ഇപ്രൊവൈസ്ഡ് എക്സ്പീരിമെന്റ്, റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ മത്സര ഇനങ്ങൾക്കു ഉള്ള കുട്ടികളെ കണ്ടെത്തി അവർക്കുള്ള പരിശീലനം നൽകി. സബ് ജില്ല ശാസ്ത്രമേളയിൽ പങ്കെടുത്തു ഹൈസ്കൂൾ ഓവറോൾ നേടാനും സാധിച്ചു.
ശാസ്ത്രമേള എച്ച് എസ്
ശാസ്ത്രമേളയുടെ സബ്ജില്ലാതല മത്സരങ്ങൾ സെന്റ്.അലോഷ്യസ് എച്ച് എസ് എസ് ൽ വെച്ച് നടത്തുകയുണ്ടായി.14/10/2025 ന് നടത്തിയ മത്സരങ്ങളിൽ സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,ഇപ്രൊവൈസ്ഡ് എക്സ്പീരിമെന്റ് , റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് , റോബോട്ടിക് ,ഇലക്ട്രോണിക്സ് , ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. 14/10/2025 ൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ പേരും അവർ പങ്കെടുത്ത മത്സരയിനവും അവർക്കു ലഭിച്ച സ്ഥാനവും ഗ്രേഡും ചുവടെ ചേർക്കുന്നു.
| ക്രമ നമ്പർ | പേർ | മത്സരയിനം | ലഭിച്ച സ്ഥാനവും ഗ്രേഡും |
|---|---|---|---|
| 1 | അഫ്ന ഫാത്തിമ എസ് (10H),റിനി ബി(10 F) | സ്റ്റിൽ മോഡൽ | ഫസ്റ്റ് A ഗ്രേഡ് |
| 2 | സന ഫാത്തിമ എസ്(10 H),സാലിഹ ബീവി എസ്(10 I) | വർക്കിംഗ് മോഡൽ | ഫസ്റ്റ് A ഗ്രേഡ് |
| 3 | ഫാത്തിമ സുധീർ(10 J),സുബുഹാന എസ് (10 H) | ഇപ്രൊവൈസ്ഡ് എക്സ്പീരിമെന്റ് | തേർഡ് A ഗ്രേഡ് |
| 4 | നിഹാലാ എൻ(10 C),അന്ന റോയ്(10 C) | റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് | ഫസ്റ്റ് A ഗ്രേഡ് |
| 5 | ഫിസാ സജു (10 F) | ഇലക്ട്രോണിക്സ് | സെക്കന്റ് A ഗ്രേഡ് |
| 6 | എമിൻ നൗറിൻ ടി (9 G) | ഐ ഓ ടി | ഫസ്റ്റ് A ഗ്രേഡ് |
| 7 | ദേവാനന്ദ ബി ഷൈൻ (10 C ) | റോബോട്ടിക് | B ഗ്രേഡ് |
| 8 | ഐഷ സലിം (10 C) | സയൻസ് ടാലെന്റ്റ് സെർച്ച് എക്സാം | ഫസ്റ്റ് A ഗ്രേഡ് |
| 9 | ദിവ്യ ആർ (10 G) | സയൻസ് സെമിനാർ | സെക്കന്റ് A ഗ്രേഡ് |
സെന്റ് അലോഷ്യസ് എച്ച് എസ് എസ് ൽ വച്ചു നടത്തിയ സബ് ജില്ല ശാസ്ത്രമേളയിൽ വിമല ഹൃദയ ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ലഭിക്കുകയും ചെയ്തു.