വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

Animal Club

പ്രകൃതിയും മനുഷ്യനും

‍ഭൂമിയിലെ ജനപെരുപ്പം കൂടുംതോറും പ്രകൃതിക്കു നേരെയുള്ള ഭീഷണിയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭൂമി നിർദ്ദാക്ഷീണ്യം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വന നശീകരണം അത്യന്തം അപകടകരമായ നിലയിൻ വ്യാപകമായി തീർന്നിരിക്കുന്നു. പ്രകൃതിനശീകരണം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിലോ? നമ്മുടെ ജീവിതകാലത്തുതന്നെ ലോകത്തിലെ സസ്യജന്തു വർഗ്ഗത്തിലെ പത്തിലൊന്നെങ്കിലും നശിച്ചു പോകും! അതുകൊണ്ട് നമ്മുടെ നിലനില്പിനാധാരമായ ഈ ഗ്രഹത്തെ സംരക്ഷിക്കാൻ നാം അടിയന്തരമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതി സംരക്ഷണമെന്ന ആശയം പുതിയതല്ല.

പ്രകൃതി സംരക്ഷമമെന്ന ആശയം പുതിതല്ല. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മം ഗോളിയൻ ചക്രവർത്തി കുബ്ളായ്ഖാൻ ചേതോഹരമായ പല പ്രകൃതി ദൃശ്യങ്ങളും സംരക്ഷിച്ചിരുന്നു. ലോകത്തിലാദ്യമായി 1542-ൽ സ്വറ്റ് സർലണ്ടിൽ ഒരു വന്യമൃഗ സംരക്ഷ കേന്ദ്രം സ്ഥാപിതമായി. ആദ്യത്തം നാഷ്ണൽ പാർക്ക് 1872 അമേരിക്കയിലാണ് രൂപം കൊണ്ടത് യെല്ലൊസ്റ്റോൺ നാഷണൽ പാർക്ക് എന്നാണതിന്റെ പേര്. അതിനുശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഒട്ടേറെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും നാഷണൽ പാർക്കുകളും സ്ഥാപിമായിട്ടുണ്ട്.