വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
വൃത്തി എന്ന ശീലം കുട്ടികൾ ജീവിതത്തിൽ പകർത്തണ്ടത് വീട്ടിൽ നിന്ന് തന്നെയാണ്. അതിനുള്ള സാഹചര്യങ്ങൾ നാം അവർക്ക് ഒരുക്കി കൊടുക്കണം ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ മുഴുവൻ വൃത്തിയാക്കുക,ഷെൽഫുകൾ തുടയ്ക്കുക,മാറാല തട്ടുക അങ്ങനെയെല്ലാം നമ്മൾ തന്നെ ഇത് ചെയ്യണം.ഒപ്പം അവയെക്കൂടി പങ്കാളിയാക്കണം.പണി പൂർത്തിയായ ശേഷം ആ ഭഠഗി ആസ്വദിക്കണം , തുടച്ച് വൃത്തിയാക്കിയ തറയിൽ കിടന്ന് പുസ്തകം വായിക്കണം ,ടി.വി.കാണണം. ഓരോ ജോലി കഴിയുമ്പോഴും അതിന്റെ തൃപ്തി എങ്ങനെ ആസ്വദിക്കാമെന്ന കുട്ടികളെ പഠിപ്പിക്കണം.


മേൽപ്പറഞ്ഞ ജോലികളെല്ലാം ഒരു ജോലിക്കാരെ കൊണ്ട് ചെയ്യിച്ചാൽ ഈ അനുഭവങ്ങൾ കുട്ടികൾ ക്ക് കിട്ടുമോ? ഇനി സ്കൂളിലെ ക്ലാസ്സ് മുറികൾ കുട്ടികൾ തന്നെ വൃത്തിയാക്കണം. എനിക്ക് തോന്നുന്നത് പൊതു വിദ്യാലയത്തിലെ കുട്ടികൾക്ക് മാത്രമേ അതിനവസരം ലഭിക്കുന്നുള്ളു എന്നതാണ് സത്യം. വലിയ സ്കൂളുകളിൽ കുട്ടികൾ ക്ലാസ്സ് റൂമുകൾ വൃത്തികേടാക്കിയാൽ മാത്രം മതി വൃത്തിയാക്കാൻ പരിചാരകരുണ്ട്. സ്വയം പരിസരം വൃത്തിയാക്കുമ്ബോഴേ വൃത്തികേടാകാതെ സൂക്ഷിക്കാനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാകൂ. ഒരിക്കൽ സഞ്ചാരം പരിപാടിയിൽ തായ്ലാൻറിലെ കുട്ടികൾ ചൂലുമായി സ്കൂളിൽ പോകുന്നത് കണ്ടു. വൃത്തികേടുകൾ കുട്ടികൾ കാണണം,അത് വൃത്തിയാകുമ്ബോഴുണ്ടാവുന്ന സന്തോഷം അവരനുഭവിക്കണം. അല്ലാത്തപക്ഷം വാർദ്ധക്യമായി വ്യത്തിയില്ലാതെ കിടക്കുന്ന രക്ഷിതാകളെ തൊടാനും, ശുശ്രൂഷിക്കാനും ഒക്കെ അവർ അറയ്ക്കും. അല്ലെഖങ്കിൽ വ്യത്തിയാക്കുന്നതിനായി അവർ അവരെ തൊഴിലാളികളെ ഏല്പിച്ചെന്നിരിക്കും. അതിനാൽ നാം തന്നെ നമ്മുടെ പരിസരം ശുചിയാക്കി വയ്ക്കണം പരിസരം ശുചിയാക്കുന്നതിലൂടെ നമ്മുടെ അതികം രോഗങ്ങളും പിടിക്കുകയില്ല നാം പരിസരവും നമ്മേയും എപ്പോഴും ശുചിയാക്കണം.

അഖ്ലയ. ഡി
7C വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം