വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണയുടെ കരങ്ങളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ കരങ്ങളിൽ

ആരോടും യാത്രാമൊഴി ചൊല്ലാതെ,
 അലമുറയിട്ടു കരയുവാൻ
 ചൈതന്യ മറ്റ പിണ്ഡം ആയ്
 മുനിയായി കിടക്കാതെ,
 മരണത്തിൻറെ നാലാം പടവും
 ഇറങ്ങിക്കഴിഞ്ഞപ്പോൾ
 നിലച്ചുപോയ ഹൃദയത്തിൻ
താളമിടിപ്പുകൾക്കായി
 വേദനയോടെ ഞാൻ പരതിക്കൊണ്ടിരിക്കെ
അങ്ങകലെ,
വിടപറയാൻ കൂടെ കഴിയാതിരുന്നതോർത്ത്
 വെമ്പുന്ന ഹൃദയങ്ങൾ
എനിക്കായി ഉച്ചത്തിൽ മിടിക്കുന്നത്
 അറിയവേ
 വേദനയുടെ നീർക്കുമിളകൾ
ചിറപൊട്ടിയൊഴുകാതിരുന്നെങ്കിൽ
മരണത്തിൻറെ അവസാന പടവ്
എന്നരികിലുടൻ
 എത്താതിരുന്നെങ്കിൽ......

നിജ സുനിൽ
9J വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത