Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
എന്താണ് കൊറോണ വൈറസ് ഇത് അപകടകാരി ആക്കുന്നത് എങ്ങനെയാണ് മുഖ്യമായും ശ്വാസനാളി യെ യാണ് കൊറോണ വൈറസ് ബാധിക്കുക ന്യൂമോണിയ ജലദോഷം ചുമ ഇവയൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ വൃക്കസ്തംഭനം ഉണ്ടായി മരണം സംഭവിക്കാം. മനുഷ്യർ, മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആകുന്ന ഒരു കൂട്ടo വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണാ വൈറസിനെ ആ പേര് വന്നത് അതിന്റെ സ്ഥരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. എന്നാൽ ചൈനയി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അല്പം വ്യത്യസ്തമായ ജനിതക മാറ്റം സംഭവിച്ച നോവൽ കൊറോണ വൈറസ് ആണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രായമായവരിലും കുട്ടികളിലുമാണ് ഇത് കൂടുതൽ അപകടകരമായ കാണപ്പെടുന്നത്. കൊറോണയ്ക്ക് എതിരെയുള്ള വാക്സിൻ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. അസുഖം ബാധിച്ച ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. അതിനാൽ അകലം പാലിച്ചും സോപ്പ്, സാനിട്ടറിസേർ എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്കോ തൂവാല യോ ഉപയോഗിക്കുക. കേരള സർക്കാരിന്റെ ബ്രേക്ക് ചെയ്യാൻ പദ്ധതിയിലൂടെ എല്ലാവരും രോഗമുക്തി നേടി ലോകം മുഴുവനും നമുക്കും രോഗത്തിൽ നിന്നും മുക്തി നേടാൻ പുതിയ ഒരു നാളെക്കായി ഒരുമയോടെ പ്രാർത്ഥിക്കാം പ്രവർത്തിക്കാം. "STAY HOME🏠STAY SAFE 💪🏻"
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|