വിദ്യാവിനോദിനി എൽ പി എസ്/അക്ഷരവൃക്ഷം/വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
വിഷു

ഇന്ന് ഏപ്രിൽ 15.ഇന്നലെ വിഷുവായിരുന്നു. വിഷുവാണെന്നു തോന്നിയതേ ഇല്ല. പടക്കങ്ങളില്ല വിഷുക്കോടിയുമില്ല കൊന്നപ്പൂക്കൾ മാത്രം എല്ലായിടത്തും വിരിഞ്ഞു നിന്നു . ഈ കൊറോണ വൈറസ് കൊണ്ട് എന്തെല്ലാം വിഷമങ്ങളാണ്. സ്കൂളിന്റെ വാർഷികത്തിന് വേണ്ടി ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ എന്ത് സന്തോഷമായിരുന്നു. അപ്പോഴാണ് കൊറോണ വൈറസ് പടർന്നു പിടിച്ചത്.അത്കൊണ്ടാണ് സ്കൂൾ പൂട്ടിയത്. വിഷു കഴിഞ്ഞു പിറ്റേന്ന് തന്നെ ഞാൻ അമമ്മയുടെ വീട്ടിൽ പോകുമായിരുന്നു. ഇത്തവണ അതിനും കഴിയില്ല. ഈ കൊറോണ വൈറസ് എപ്പോഴാണ് ഇല്ലാതാകുക. ഇന്നലെ അച്ഛൻ എനിക്ക് ഒരു ഊഞ്ഞാൽ കെട്ടിത്തന്നു അപ്പോൾ എനിക്ക് നല്ല സന്തോഷം ആയി.

അനുലക്ഷ്മി .കെ
3A വിദ്യാവിനോദിനി .എൽ . പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ