വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു .കുട്ടികളിൽ മനുഷ്യത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും ,കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വളരെ ക്രിയാത്മകമായ ഇടപെടലുകൾ വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടത്തുവാൻ സാധിച്ചു .അതുപോലെ വിവിധ സാഹിത്യകാരന്മാരുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെ യും ദിനാചരണങ്ങളിൽ അവരുമായി ബന്ധപ്പെട്ട ക്വിസ്, പുസ്തകവായന ,അവരുടെ രചനകളെ പരിചയപ്പെടുത്തൽ എന്നിവയിലൂടെയെല്ലാം അവരുടെ പ്രവർത്തനങ്ങളെ അടുത്തറിയാനും കുട്ടികളിൽ സർഗ്ഗാത്മക വളർത്തുവാനും സാധിക്കുന്നു .അതുപോലെ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി കുട്ടികൾ വിവിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിലും ,ശില്പശാല കളിലും വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു വിദ്യാലയത്തിൽ സജീവമായി കുട്ടികളിൽ ഇടപെടലുകൾ നടത്താൻ വിദ്യാരംഗത്തിലൂടെ സാധിക്കുന്നു