കുഞ്ഞനുറുമ്പേ... കുഞ്ഞനുറുമ്പേ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ ചേമ്പിൻ ചോട്ടിലിരിക്കും ഞാൻ.
കുഞ്ഞിക്കുരുവീ... കുഞ്ഞിക്കുരുവീ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ വാഴക്കയ്യിലിരിക്കും ഞാൻ.
കുഞ്ഞനണ്ണാനെ... കുഞ്ഞനണ്ണാനെ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ മാവിൻ പൊത്തിലിരിക്കും ഞാൻ.
ഇടമുറിയാതെ മഴ പെയ്യുമ്പോൾ,
തൊടിയിൽ വെള്ളം നിറയുമ്പോൾ,
കടലാസ്സിൻറെ തോണിയിറക്കി
തള്ളിവിടാനെന്തു രസം!!!