വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

കാവും കുളങ്ങളും ,
കായലോളങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും,
കടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും -
ഭൂതകാലത്തിൻ്റെ സാക്ഷ്യം !
അമ്മയാ വിശ്വ പ്രകൃതിയീ നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ;
മുഗ്ദ്ധസൗന്ദര്യത്തെ വൈരൂപ്യമാക്കുവാ-
നൊത്തൊരുമിച്ചവർ നമ്മൾ!
 

ഫാത്തിമ സഫൂറ TVC
4A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത