വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ -21

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ 21


ലോക്ക് ഡൗൺ 21

 സ്കൂളുകൾ അടച്ചാൽ കളിക്കളത്തിൽ
ഇറങ്ങാം എന്നു പ്രത്യാശിച്ച ഞാൻ ,
ഗൾഫിൽ കുടുങ്ങിയ മലയാളി പോലെയായി
ഞാൻ റൂമിൽ ഒതുങ്ങി കൂടുകയാണിന്നെൻ അവസ്ഥ.

 നേരം പുലർന്നു നോക്കുമ്പോൾ
ഗ്രഹണം ബാധിച്ച പ്രകൃതിപോൽ
മനുഷ്യ സമൂഹത്തോട് ,
സമരം പ്രഖ്യാപിച്ച പോലെയും
തിരക്കുകളുടെ കാര്യം പറഞ്ഞു ഞാൻ ദൈവത്തെ
കളിയാക്കി നടന്ന നിമിഷങ്ങളിൽ......

"അറിഞ്ഞില്ല ദൈവം എനിക്കായ് തിരക്കൊഴിഞ്ഞ
ദിവസങ്ങൾ തരുമെന്ന്....... "
 പക്ഷെ, എന്റെ വിധി ഒന്ന് നോക്കണേ,
പള്ളികളോ അടച്ചിട്ടു
ഈ ലോകത്തു മുഴുവനും
 മനുഷ്യ അറിയുക നീ
ഇന്നെങ്കിലും ഭൂമിയിൽ അഹങ്കാരത്തിൻ ദുരന്തങ്ങൾ.....

ഒരു വൈറസു മതി നിന്റെ ജീവിതം ഒരു കൂട്ടിലാക്കാൻ

 

അജ്മൽ കെ.സി
5 ക്ലാസ് വാരം മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത