എന്റെ നാടിനിതെന്തു പറ്റി
ആരുമില്ലല്ലോ റോഡിലെങ്ങും.
ദിവസമോരോന്നു മാറിടുമ്പോൾ
ആദിയല്ലോ മനസിലാകെ.
ആഘോഷങ്ങളില്ല,ആരവങ്ങളില്ല
ആൾക്കൂട്ടമില്ല എങ്ങുമെങ്ങും.
എങ്ങുനിന്നെത്തിയ രോഗമിന്ന്
മാനുഷ ജീവൻ കവർന്നെടുത്തു.
സഹനത്തിൻ വഴികളിൽ തളരാതെ
മുന്നോട്ട് നീങ്ങാം ഒരു മനസ്സായി
ചോര നീരാക്കി പണിപ്പെടുന്ന
ആതുര സേവകർ കൂടെയുണ്ട്.