ഫുട്ബാളില്ല ക്രിക്കറ്റില്ല
കൂട്ടം കൂടാൻ കൂട്ടുകാരില്ല
കളിക്കാൻ മറന്ന കളികൾ
വീട്ടിനുള്ളിൽ കളിക്കാൻ തുടങ്ങി ഞാൻ
ഒളിച്ചും പൊത്തിയും ,
പോലീസും കള്ളനും ,
പാമ്പും കോണിയും
കളിക്കാൻ ഉമ്മയെ ഒപ്പം കൂട്ടി ഞാൻ
പട്ടം കെട്ടി പറത്തിയും ,
അപ്പൂപ്പൻ താടിയെ ഊതി അകറ്റിയും
കണ്ണാരംപൊത്തിയും
കൈ കൊട്ടി കളിയും
കളിക്കാൻ പഠിച്ചു ഞാൻ
ഈ കൊറോണക്കാലത്തു
രോഗം മാറി നമുക്കൊരുമിക്കാം
കൂട്ടുകാരെ കാത്തിരിക്കാം