വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ബാലിശമായൊരെൻ പിഞ്ചുമനസിൽ
ഓർമ്മതൻ ചെപ്പു തുറന്നൊരുനാൾ
അമ്മ തൻ കണ്ണിൽ കണ്ടു ഞാനന്നൊരു
സ്വർണ്ണ ചിറകുള്ളൊരു മാലാഖയെ

ഇന്നിതാ എൻ കൺമുനകൾക്കു മുന്നിലായ്
ഗദ്ഗദ ചിത്തയായി ഓതിടുന്നു.
നാടിൻ്റെ നന്മക്കായി കൈകോർത്തീടേണം
പാലിക്കയെന്നു നാം വ്യക്തിശുചിത്വം

‍ഞാനറിയാതെ നാമറിയാതെ
രോഗത്തിൻ കീടാണു നമ്മെ ഭരിക്കും
സ്നേഹത്തിൻ കൈകളാൽ തീർത്തിടാം നമ്മുക്ക്
നല്ലൊരു നാളയെ കാഴ്ച വെക്കാം
 

അർലിൻ അന്ന ഷിബു
3 സി വയത്തൂർ യു പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത