വൃത്തിയോടെ നടന്നീടാം
രോഗത്തെ അകറ്റീടാം
പല്ലുകളെന്നും തേച്ചീടാം
കൈകൾ കഴുകി ഭക്ഷിക്കാം
ദിവസവും കുളിച്ചീടാം
രോഗാണുക്കളെ ഓടിക്കാം
ആരോഗ്യസമ്പത്ത്
സ്വന്തമാക്കാം.
വീടും പരിസരവും
ശുചിയാക്കാം
മുക്കും മൂലയും അടിച്ചീടാം
വൃത്തി എന്നും നിലനിർത്താം
ശുചിത്വമെന്നും പാലിക്കാം.