വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം/അക്ഷരവൃക്ഷം
kavitha എന്താണ് കൊറോണ?
ഈ ജീവിതം എത്ര വിചിത്രം ! ഒരുനാൾ അവരങ്ങ് കാത്തീടുന്നു ജാതി - മത - വിദ്വേഷ വികാരങ്ങൾ ഒരുനാൾ അവരങ്ങു തേടിയലയുന്നു മനുഷ്യത്വം എന്ന മഹത്വത്തെ
ചിന്താശേഷിയും പോയ്പോയ മനുഷ്യനോ നീ ? രോഗാണുവാൽ സ്വയം തിരിച്ചറിഞ്ഞ മഹാനോ നീ ?
കെട്ടിപ്പടുത്തുയർത്തിയ ജാതി-മത വൻ മതിലുകൾ തകർത്തെറിഞ്ഞ വൈറസുകൾ വിനയോ വരമോ ?
മനുഷ്യൻ മനുഷ്യനാകാൻ മറന്നപ്പോൾ അവന്റെ മനസ്സുണർത്തിയ പ്രകാശമോ , ആ ജീവൻ അണക്കുന്ന വിനാശകാരികളോ ഈ വൈറസ് ?
ഉയർത്തുന്നു ഞാനെൻ ചോദ്യങ്ങളെ.. ചിന്തകളേ.. വിചാരങ്ങളേ.. നിങ്ങൾക്കുമുന്നിൽ ചിന്തിക്കണം , യുക്തിയോടെ, ഉണർവ്വോടെ..
എന്താണ് കൊറോണ തടയണം ഒരുമയോടെ 'മനുഷ്യൻ' എന്ന യുക്തിയോടെ..
✍️ നന്ദന സി 10-)o ക്ലാസ്സ് വിദ്യാർത്ഥിനി വന്നേരി ഹയർസെക്കന്ററി സ്കൂൾ 9846239319