ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/ജീവതാളം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവതാളം      

ഭൂമിതൻ ജീവതാളമാകാൻ
മരണതാളം കൊട്ടിയെത്തി
ഇത്തിരികുഞ്ഞരിൽ കേമൻ
കൊറോണയാകും കോവിഡ്19
ചൊവ്വയിൽ വാസമൊരുക്കാൻ
സ്പേസിൽ നീന്തിത്തുടിക്കാൻ
കരുത്തു നേടിയ മാനവർക്കു
പ്രാണവായുവേകിയൊരമ്മതൻ
ദീനരോദനം കേൾപ്പതിന്നായ്
ഒട്ടുനേരം ഇല്ലാത്തൊരീവേളയിൽ
വിശ്രമം ഏകാനെത്തിയതാണീ കൊറോണ
വിഷപ്പുക തുപ്പി പൊടിയും പറത്തി
ചീറിപ്പായും വണ്ടിതൻ ബാഹുല്യം
മലിനമാക്കിയ വായുവിനു ജീവതാളം
നൽകാനെത്തിയതാണീ കൊറോണ
ഭൂമിതൻ ജീവതാളമാകാൻ
മരണതാളം കൊട്ടിയെത്തി
ഇത്തിരികുഞ്ഞരിൽ കേമൻ
കൊറോണയാകും കോവിഡ്19

ആരോൺ ജെഡ് എമ്മാനുവേൽ
8A ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത