ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/കാൻസർ സാഹോദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
കാൻസർ സാഹോദര്യം

കയ്പ്പാണ് ചേച്ചി! എനിക്ക് ഒന്നുമേ വേണ്ട
ഏഴല്ല എഴുപത്തിയാറാണ് എന്നാലും വേണ്ട
ജീവിച്ചിരുന്ന കാലത്ത് വേദനിപ്പിച്ചിട്ടില്ല
ഞാൻ അഭിമാനി ! ശല്യമായി തീ‍ർന്നിട്ടില്ലാർക്കും
ഏഴ് സഹോദരങ്ങൾക്ക് പുറമേ
ഒരു സഹോദരൻ കൂടി എനിക്ക്
എൻ കൂടെപിറന്നൊരുവൾ പോയിട്ടി
ന്നേക്ക് പതിനെട്ടാം സൂര്യോദയം
ഈ സൂര്യോദയത്തിൽ ഞാനെൻ സഹോദരനേ-
യും കൊണ്ട് ഒരു പിടി കയറിൽ ഒതുങ്ങുന്നു
സഹോദരാ ! നീ കാരണം ഞാൻ പോകുന്നു
ശകുന്തളേ ! നീ എന്നോട് ക്ഷമിക്കൂ... എനിക്കു
വേണ്ടി നീ ഇനി ഉരുകണ്ട, ഇഷ്ടമാണെന്ന്
എനിക്കറിയാം നീ എന്നെ പുണരും
എന്നോട് മിണ്ടാൻ കൊതിച്ചവർ കരയും
ലോകർ എന്നെ ആക്ഷേപിക്കും ! എന്നിരുന്നാലും
കാൻസർ അവൻ എന്നെ തളർത്തിയിരുന്നു
നാൽപ്പത്തൊന്നാം സൂര്യോദയം വരെ നിങ്ങൾ,
എന്നേയോർക്കും, അൻപതാം സൂര്യോദയത്തിൽ
ഞാനോരു ഓർമ്മ മാത്രം. അനശ്വരം !

 

ആർഷ ലാൽ
+2 A ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത