ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ECO CLUB കുട്ടികളിൽ പ്രകൃതി സ്നേഹo വളർത്തി എടുക്കുന്നതിനു വേണ്ടിനമ്മുടെ സ്കൂളിൽ നടപ്പിലാക്കിവരുന്ന ഒരുClub ആണ് Eco club ലൂഥറൻ ഹൈസ്കൂളിൽ എക്കോ ക്ലബ് ഉദ്ഘാടനം ഈ വർഷം ഓൺലൈനായി നടത്തി ഹെഡ്മിസ്ട്രസ് സിസമ്മടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികൾ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. എല്ലാ കുട്ടികളും വീടുകളിൽ ഒരു അടുക്കളത്തോട്ടം നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചു .ഓരോ കുട്ടികളും അവരുടെ വീടും , പരിസരവും വൃത്തിയാക്കി സൂക്ഷിക്കണമന്നുംനിർദേശിച്ചു . നവംബർ ഒന്നിന് സ്കൂളിൽ വന്ന കുട്ടികളിൽ നിന്നും ്് എക്കോക്ലബ്ബിലെ കുട്ടികളെ കണ്ടെത്തി സ്കൂളും പരിസരവും വും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിക്കുകയും അജൈവ മാലിന്യങ്ങൾ കത്തിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു . അതിനാൽ വീടുകളിലും ഇത് അനുവർത്തിക്കണം എന്ന് പറഞ്ഞു .തുടർന്ന് കുട്ടികൾ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ അവ കൈമാറി . തുടർന്ന് കുട്ടികൾ ചേർന്ന്പൂന്തോട്ട വിപുലീകരണ പ്രവർത്തനം ആരംഭിച്ചു. സ്കൂളിൽ ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.അവ ഇപ്പോഴും ഭംഗിയായിപരിപാലിച്ചു പോകുന്നു.