സ്നേഹത്തിൻ ലാളനയാൽ കൂട്ടുകൂടും അമ്മ
അമ്മ തൻ അമ്മിഞ്ഞപ്പാലാൽ
സ്നേഹം നുകർന്നു തന്നിടുന്നു
രാത്രിതൻ ഇരുളിൽ അമ്മതൻ
ചൂടിൽ ചേർന്നു കിടന്നീടുന്നു
എത്രയോ നാളുകളിൽ അമ്മ
യെന്നു -ഉച്ഛരിച്ചീടും നാം
കുട്ടികഥകൾ പറഞ്ഞു നമ്മെ
നെഞ്ചോടു ചേർത്തീടുന്നു
ജീവിതവഴികളിൽ എന്നെന്നും
നെഞ്ചോടു ചേർത്തിടുന്നു.
സ്നേഹത്തിൻ ലാളനയാൽ കൂട്ടുകൂടും അമ്മ
അമ്മ തൻ അമ്മിഞ്ഞപ്പാലാൽ
സ്നേഹം നുകർന്നു തന്നിടുന്നു