ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കൊറോണയെ ഞാൻ അറിഞ്ഞത്.....…

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ ഞാൻ അറിഞ്ഞത്.....…

പ്രിയപ്പെട്ട കൂട്ടുകാരെ, നമ്മുടെ വാർഷിക പരീക്ഷയുടെ അവസാന നാളുകളിലാണ് നമ്മെ തേടി ആ വാർത്ത എത്തിയത്. കോവിഡ്19 എന്ന മഹാമാരി നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു

ചൈന എന്ന രാജ്യത്തിൽ വുഹാൻ എന്ന നഗരത്തിൽ 2019 ഡിസംബറിൽ ആണ് കൊറോണ എന്ന വൈറസിനെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ അവരുടെ ജീവൻ തന്നെ അപകടത്തിൽ ആക്കാൻ കഴിയുന്ന ശക്തിയുള്ളതാണ് ഈ വൈറസ്.ലോകത്തെല്ലായിടത്തും ഈ വൈറസ് പടരുന്നതിനാൽ ധാരാളം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. നമ്മുടെ രാജ്യമായ ഇന്ത്യയിലും. നമ്മുടെ സംസ്ഥാനമായ ഈ കൊച്ചുകേരളത്തിലും ഈ അപകടകാരി പടർന്നു കൊണ്ടിരിക്കുന്നു.

ഈ വൈറസ് ശരീരത്തിലുള്ള ആളുകളുമായി നമ്മൾ ഇടപെടുകയോ അവരെ സ്പർശിക്കുകയോ ചെയ്താൽ ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. അപ്പോൾ നമ്മുടെ ജീവൻതന്നെ അപകടത്തിലാകും.നമ്മളിൽ ഈ വൈറസ് പ്രവേശിക്കാനുള്ള എല്ലാ വഴികളും, സാധ്യതകളും ഇല്ലാതാക്കാൻ വേണ്ടിയാണ് നമ്മുടെ സ്കൂളുകൾ അടയ്ക്കുകയും, നമ്മളോട് വീടുകളിൽ കഴിയാൻ എല്ലാവരും ആവശ്യപ്പെടുകയും ചെയ്തത്. ഇതാണ് അദൃശ്യനായ ഈ അപകടകാരിക്കെതിരായ ഏറ്റവും വലിയ പ്രതിരോധം.

ഈ രോഗം നമ്മുടെ നാട്ടിൽ പടർന്നു പിടിക്കാതിരിക്കാൻ ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, നമ്മുടെ പോലീസുകാർ എന്നിവരോട് നമുക്കെന്നും നന്ദിയുള്ളവരായിരിക്കാം.

കൂടുതൽ സുന്ദരമായി തീർന്ന പ്രകൃതിയെ സാക്ഷിയാക്കി നമ്മുടെ പഠനവും, കളികളും, ചെറിയ കുസൃതികളും ഒക്കെയായി നമ്മുടെ പ്രിയപ്പെട്ട ടീച്ചർമാരോട് കൂടെ ഉടനെതന്നെ നമ്മുടെ മനോഹരമായ സ്കൂളിൽ,നമ്മുടെ പുതിയ മൂന്നാം ക്ലാസ്സിൽ നമുക്ക് വീണ്ടും ഒത്തുകൂടാം……


സൗരഭ് കെ സുജിത്
2 ബി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം