ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ ആവശ്യകത

ശുചിത്വത്തിന്റെ ആവശ്യകത

ശുചിത്വം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം തന്നെയാണത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.

ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ പലതരം രോഗങ്ങൾക്കും അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്കുള്ളത്. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയെ തീരൂ.

ചെറുപ്പം മുതലേ കുട്ടികൾ ശുചിത്വത്തെക്കുറിച്ചു ബോധവന്മാരാകണം."ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം" എന്നാണല്ലോ ചൊല്ലുതന്നെ. അതുകൊണ്ട് തന്നെ നാം ചെറുപ്പം തൊട്ടേ ശുചിത്വം ശീലമുള്ളവരാകണം. ദിവസവും രാവിലെ കുളിക്കുക,നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിയ്ക്കുക, ഭക്ഷണത്തിന് മുൻപും ശേഷവും കൈ കഴുകി വൃത്തിയാക്കുക, അലക്കിത്തേച്ച വസ്ത്രം ധരിക്കുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാക്കുക. നാം നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. അനാവശ്യമായി വളർന്നു വരുന്ന കാടുകൾ വെട്ടി നശിപ്പിക്കുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിയ്ക്കാവുന്നതാണ്.

ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടു തന്നെ നല്ല വ്യക്തിത്വമുള്ളവരായി ഇന്ന് തന്നെ നമുക്ക് ശുചിത്വമുള്ളവരാകാം.

ദേവനന്ദ് കെ എം
3 സി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം