ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്


കത്ത്

കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ഷൈലജ ടീച്ചർക്ക് കൊറോണ വൈറസ് ( കോവിഡ് -19 ) എഴുതുന്ന കത്ത്.
കേരളത്തിലെ ടീച്ചറമ്മയ്ക്ക്,
നിങ്ങളെല്ലാവരേയും ദുരിതത്തിലാക്കിയ അപകടകാരിയായ കൊറോണ വൈറസാണ് ഞാൻ.2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നാണ് എന്നേ തിരിച്ചറിഞ്ഞത്.ലോകമെമ്പാടും ചുറ്റി സഞ്ചരിച്ച് ഇന്ത്യയിലെ ഈ കൊച്ചുകേരളത്തിലും ഞാനെത്തി. ചൈന, അമേരിക്ക, ഇറ്റലി തുടങ്ങിയ വൻകിട രാജ്യങ്ങളെ വിറപ്പിച്ച് ലോകമെങ്ങും മരണം വിതച്ച് വിജയിയായിത്തീർന്ന ഞാനിപ്പോൾ അപകടത്തിലാണ്.
ഇവിടെയെൻെറ ആയുസ്സ് തീരാറായിക്കൊണ്ടിരിക്കുകയാണ്.കർശനമായ ശുചിത്വ നടപടികളിലൂടെ വളരെ പെട്ടെന്ന് തന്നെ നിങ്ങളെന്നെ തോൽപ്പിച്ചിരിക്കുന്നു. ഇതെനിക്ക് സഹിക്കാൻ പറ്റുന്നില്ല.ഞാൻ മടങ്ങുകയാണ്.
സോപ്പ് , സാനിറ്ററൈസർ ഏന്നിവ ഉപയോഗിച്ചുക്കൊണ്ടുള്ള ഇടയ്ക്കിടയ്ക്കുള്ള കൈകഴുകലിലൂടെ നിങ്ങളെന്നെ പൂർണമായും പ്രതിരോധിച്ചിരിക്കുകയാണ്. “കൈകഴുകു ,അകലം പാലിക്കു , മാസ്ക്ക് ഉപയോഗിക്കു , ബ്രേക്ക് ദ ചെയിൻ " ഏന്നുള്ള വാചകങ്ങൾ കണ്ടും കേട്ടും ജനങ്ങളെല്ലാവരും എന്നെ നശിപ്പിക്കാൻ തയ്യാറായിക്കുകയാണ്.മാത്രമല്ല ലോക്കഡൗണിലൂടെ എനിക്ക് പടരാനുള്ള സാഹചര്യവും
നിങ്ങൾ ഇല്ലാതാക്കി ഇവിടെയുള്ള ആരോഗ്യപ്രവർത്തകർ ,നീയമപാലകർ ,സാമൂഹ്യപ്രവർത്തകർ എന്നിവരുടെ കഠിനപരിശ്രമത്തിനു മുൻപിൽ എനിക്ക് പിടിച്ച് നിൽക്കാനാവുന്നില്ല. ജീവിക്കാനുള്ള ഒരു സാഹചര്യവും എനിക്കിവിടെ കിട്ടുന്നില്ല. അതുക്കൊണ്ട് വളരെ ദു;ഖത്തോടെ ഞാൻ ഈ സ്വർഗ്ഗഭൂമിയിൽ നിന്നും യാത്രയാവുകയാണ്.
നിറഞ്ഞ കണ്ണുകളോടെ
കൊറോണ വൈറസ്

പ്രയാഗ് പി
4 A ലിറ്റിൽ ഫ്ളവർ യു പി സ്ക്കു്ൾ, ചേർത്തല.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം