ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുളിങ്കുന്ന് (Pulincunnoo)

പുളിങ്കുന്ന് (Pulincunnoo) ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇത് പുളിങ്കുന്നു ഗ്രാമ പഞ്ചായത്തിന്റെ ഭാഗവുമാണ്.

ഭൂപ്രകൃതി

പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ, കായലുകൾ, തോടുകൾ, കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി. നെൽക്കൃഷിയാണ് പ്രധാനകൃഷി. മത്സ്യബന്ധനം പ്രധാന തൊഴിലാണ്. തെങ്ങാണ് കൃഷിയിൽ രണ്ടാമത്. ടൂറിസം മേഖലയിൽ ഈ പ്രദേശം വളർന്നുകഴിഞ്ഞു.

അതിരുകൾ

കിഴക്കുഭാഗത്ത് പുത്തൻതോടും തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും, വടക്കുഭാഗത്ത് മണിമലയാറിന്റെ കൈവഴിയായ കാവാലം ആറും സ്ഥിതി ചെയ്യുന്നു.

ഗതാഗതം

പുളിങ്കുന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശമാണ്. അടുത്തകാലത്ത് റോഡുകൾ വന്നുവെങ്കിലും, പുഴയ്ക്കു കുറുകെ കടന്നു പോകുവാൻ പുളിങ്കുന്ന്ഇ ആശുപത്രി പാലാവും, മംഗബിൽ നിന്നും ഉള്ള പുതിയ പലവും, കിടങ്കരയിൽ നിന്നും ഉള്ള റോഡും പണ്ടുമുതലേ ഉള്ള ഒരു ജംഗർ സർവിസും ഉപയോഗിക്കുന്നു . ആലപ്പുഴ , തിരുവല്ല,കോട്ടയംതുടങ്ങിയ സ്ഥലങ്ങളിൽ നിന്നും KSRTC ബസ് സൗകര്യം ഇപ്പോൾ ലഭ്യമാണ്.

പ്രധാന റോഡുകൾ

കിടങ്ങറ-മങ്കൊമ്പ് റോഡ് തുറവശ്ശേരി-കായൽപ്പുറംപള്ളി റോഡ് മങ്കൊമ്പ്-ചകത്യാകരി റോഡ്* മങ്കൊമ്പ്-കാവാലം റോഡ് *മങ്കൊമ്പ് തുറവശ്ശേരി റോഡ് *പുളിങ്കുന്ന്-കായൽപ്പുറം റോഡ്