വ്യാധി

അകററിടാം തുരത്തിടാം
കോവിഡ് എന്ന വ്യാധിയെ
കഴുകിടാം കരങ്ങൾ നന്നായി
സോപ്പിനാൽ നിരന്തരം

മടിച്ചിടാതെ ധരിച്ചിടാം
മുഖാവരണമെന്നുമേ
തകർത്തിടാം കൊറോണയെന്ന
വൈറസിൻെറ കണ്ണിയെ

ഇരുന്നിടാം വീടിനുളളിൽ
ലോകനൻമയ്ക്കായിന്ന്
പാലിക്കാം അധികാരിതൻ
നിർദ്ദേശങ്ങൾ മടിയാതെ

ഒരുമയോടെ കരുതലോടെ
ഭയപ്പെടാതെ പോരാടാം
മർത്ത്യരെ ഹനിക്കുവാൻ
വരും മഹാമാരിയെ

ഭവ്യ ജിജോ
3 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത