ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/പോരാടുവാൻ സമയമായി

Schoolwiki സംരംഭത്തിൽ നിന്ന്

പോരാടുവാൻ നേരമായി
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമ്മുക്കീ_
ദുരന്തത്തിനലയടികളിൽ
നിന്നു മുക്തി നേടാം.

 ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട...
 പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
....ഒരു ജനതയെ തന്നെയല്ലേ ?..........

ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന "ശുഭവാർത്ത" കേൾക്കുവാൻ
ഒരുമനസ്സോടെ ശ്രമിക്കാമൊന്നായ്,,,

ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ.....
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
"ഈ ലോക നന്മയ്ക്കു വേണ്ടി...........”
     

പ്രജ്ന പ്രതീഷ്
2 B എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത