ഉണർന്നിടു ഉണർന്നിടു പ്രകൃതിയെ ചുംബിക്കു
മറന്നിടു മറന്നിടു രോഗമെന്ന വിപത്തിനെ
വ്യായാമം ചെയ്തീടു ആരോഗ്യം നേടിടു
സ്വമേനിയെ കാത്തീടു ധ്യാനത്തിലൂടെ
കാണുന്നില്ലേ അതിമനോഹര കാഴ്ചകൾ
പൂക്കളും കിളികളും പൂമ്പാറ്റകളും
പുഴകളും ആകാശനക്ഷത്ര ഗോളങ്ങളും
അവതാണ് പുഞ്ചിരി എന്നേരവും
പ്രകൃതിയില്ലാത്തൊരു സന്തോഷമില്ല
പ്രകൃതിയില്ലാത്തൊരു ജീവിതമില്ല
ഉണർന്നീടു നിൻ ബന്ധനങ്ങളിൽ നിന്ന്
ഹേ! മനുഷ്യാ ഉണർന്നീടു.... ഉണർന്നീടു...