ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് 19 സൃഷ്ടിച്ച നീണ്ട കാലത്തെ ഭവന കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് ശേഷം നവംബർ ഒന്നാം തിയതി സ്കൂളുകൾ വീണ്ടും തുറന്നു . കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ നടത്തിയ ഒരുക്കങ്ങളുടെയും കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം അവർ അനുഭവിച്ച  ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങൾ ചിത്രങ്ങളിൽ പകർത്തി " തിരികെ വിദ്യാലയത്തിൽ" എന്ന പേരിൽ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുവാനുള്ള  ഒരു മത്സരം  വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു.ലിയോ തേർട്ടീന്ത് എൽ പി എസ് ഉം ആ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അന്ന് എടുത്ത ചിത്രങ്ങളിലൂടെ ഒരു യാത്ര...