ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ സക്കറിയ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന രീതിയിലും , കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന രീതിയിലും ഉള്ള കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ എൽ . എം . എൽ . പി . എസിന്റെ പ്രത്യേകതയാണ്.

ഇതിനോട് ചേർന്ന് അൺ എയ്ഡഡ് ആയി പ്രീ പ്രൈമറി സ്കൂൾ കൂടി ഉണ്ട് .ക്ലാസ് ലൈബ്രറി,പ്രൊജക്ടർ റൂം,കംപ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.

ആവശ്യത്തിന് ടോയ്‌ലറ്റുകൾ,യൂറിനലുകൾ,വൃത്തിയുള്ള അടുക്കള,പൂന്തോട്ടം,അടുക്കളത്തോട്ടം ,ഊണുമുറി,ശുദ്ധമായ കുടിവെള്ളം,ശുദ്ധവെള്ളം ലഭിക്കുന്ന കിണർ,കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും ഉണ്ട്.

കുട്ടികളുടെ സാമ്പത്തിക പരിസ്ഥിതിയും പോക്കുവരവും പരിഗണിച്ചു കൊണ്ട് തന്നെ ലജ്നത്ത് മാനേജ്മെന്റ് സൗജന്യമായി 3 സ്കൂൾ ബസ് അനുവദിച്ചിട്ടുണ്ട്.

ആകർഷകമായ കെട്ടിടം

മുപ്പത്തി നാല് സെന്റിൽ സുരക്ഷിതമായ ചുറ്റുമതിലും ഇന്റർ ലോക്കും തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള ആകർഷകമായ കെട്ടിടം .