റ്റി ഇ എം യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിക്കുക....

ഒരിടത്ത് മുഡുഗർ എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ എന്നും ഒരു മനുഷ്യൻ, കുട്ടികൾ കളിക്കുന്ന മൈതാനത്തിൽ ഭക്ഷ്യാവശിഷ്ടങ്ങൾ ഉപേക്ഷിക്കുമായിരുന്നു.

			കുട്ടികൾ കളിക്കാൻ വരുമ്പോൾ അവിടത്തെ ചീഞ്ഞ നാറ്റം കാരണം കളി ഉപേക്ഷിച്ചിട്ടു പോകുക പതിവായിരുന്നു.
			അങ്ങനെയിരിക്കെ കുട്ടികൾ, ആ മനുഷ്യനെ എങ്ങനെ ഒരു പാഠം പഠിപ്പിക്കാം എന്നു ചിന്തിച്ചു. 

അങ്ങനെ ഒരു ദിവസം ആ മനുഷ്യൻ വീടിനു പുറത്തിറങ്ങി പോയപ്പോൾ, അയാൾ മൈതാനത്തിൽ കൊണ്ടുതള്ളിയ ചവറുകളെല്ലാം ‍അയാളുടെ വീടിനു മുൻപിൽ ആ കുട്ടികൾ കൊണ്ടിട്ടു.

അപ്പൊഴേക്കും അയാൾ ഒരു പാഠം പഠിച്ചു. പ്രകൃതിയെ സംരക്ഷിക്കണം എന്ന പാഠം.

അഭിജിത് ക‍‍ൃഷ്ണ‍ൻ
6 എ റ്റി . ഇ .എം .യു .പി .സ്കൂൾ , പേരുർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ