കൊറോണ

ചൈനയിൽ നിന്നുത്ഭവിച്ച
മഹാമാരിതൻ താണ്ഡവം
പേരുനൽകി നാമതിനെ
കൊറോണയെന്ന് വിളിക്കയായ്

ലോകമാകെ വിറങ്ങലിച്ചു
ഈ മഹാമാരിതൻ മുൻപിലായ്

മുഖം മറച്ചിടാം..
അകന്നു നിന്നീടാം..
ഒത്തുചേരൽ നിർത്തിടാം..
ഇടക്കിടക്ക് സോപ്പുകൊണ്ട്
കൈകൾ കഴുകീടാം..

നമുക്കുവേണ്ടി സേവനം
ചെയ്തിടുന്നിതെത്രപേർ
കണ്ടില്ലെന്ന നടിക്കരുതേ
നാം അവരുടെ ധീരസേവനങ്ങൾ

പ്രണമിക്കുന്നു ഞങ്ങൾ
ദൈവതുല്യരാം നിങ്ങളെ
ഭയന്നിടാതെ ചെറുത്തിടാം
കൊറോണയെ അകറ്റീടാം

അഞ്ജു ബാബു
10 C രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - DEV തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത