രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/ലോകം ഇന്ന് അനുഭവിക്കുന്ന ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ഇന്ന് അനുഭവിക്കുന്ന ദുരന്തം

ചൈനയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത്. എന്റെ അച്ഛൻ, അമ്മ, സഹോദരി ഇവർ അടങ്ങിയ ഒരു കൊച്ചു കുടുംബം. സന്തോഷകരമായ ദിനങ്ങൾ ആയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നത്. എന്റെ അച്ഛൻ ഈ ഗ്രാമത്തിലെ ഡോക്ടർ ആയിരുന്നു. അച്ഛനും അമ്മയും ഞങ്ങളെ രണ്ടുപേരെയും വിട്ടു പിരിഞ്ഞു നിന്നിട്ടില്ല അത്രയ്ക്കും സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു ഓരോ ദിവസവും. അങ്ങനെയിരിക്കെ ഒരുദിവസം പെട്ടന്ന് വൈറസ് എന്ന മഹാമാരി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. അച്ഛന് ഞങ്ങളെ കാണാൻ പറ്റാത്ത അവസ്ഥയിലായി, അവിടെയുള്ള ഓരോ ജനങ്ങളെയും അച്ഛൻ പരിശോധിച്ച് കൊണ്ടേയിരുന്നു. പിന്നീട് അച്ഛന് വീട്ടിൽവരാതെയായി കുറച്ചുനാൾ കഴിഞ്ഞ് അച്ഛൻ ഞങ്ങളെ കാണാൻ വന്നു. പക്ഷേ അച്ഛനെ ഒന്ന് തൊടാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു, ദൂരെ നിന്ന് എന്റെ അച്ഛൻ ഞങ്ങളെ നോക്കികരയുക യായിരുന്നു. പിന്നീട് കുറച്ചുനാൾ കഴിഞ്ഞാണ് ഞാൻ അറിയുന്നത് എന്റെ അച്ഛനെ കൊറോണ എന്ന വൈറസിനു കീഴടങ്ങേണ്ടി വന്നു എന്ന്.......

ഇങ്ങനെ ഒരു അനുഭവം എന്റെ കൊച്ചുകൂട്ടുകാർക്ക് വരാതിരിക്കാൻ അധികൃതർ എന്താണോ പറയുന്നത് അത് അനുസരിക്കുക... ഈ മഹാമാരിയായ വൈറസിനെ നമുക്ക് എല്ലാവർക്കും ഒറ്റകെട്ടായി നിന്ന്, ലോകത്ത്നിന്നും ഇല്ലാതാക്കാം.....



അഷ്‌ലി. ടി
5 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ