രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ ദിനങ്ങൾ

കൊറോണയെന്നൊരു മഹാമാരി ഇതാ വന്നല്ലോ
ലോകത്തെയാകെ ദുഃഖത്തിലാഴ്ത്താ‍ൻ
എത്രയെത്ര മനുഷ്യരീ ഭൂമിയിൽ മണ്മറഞ്ഞല്ലോ
കൊറോണയെന്നൊരു മഹാമാരിയാൽ
ഭൂമിയിൽ നമ്മൾ ചെയ്ത ക്രൂരതയ്ക്ക്
ദൈവം തന്ന ശിക്ഷയല്ലോ ഈ മഹാമാരി
പോരാടാം ഈ മഹാമാരിയെ
പ്രതിരോധ മാർഗത്തിലൂടെ
അതികാലം അകന്നിരുന്നാൽ
ഭയപ്പെടേണ്ട പരിഭ്രമിക്കേണ്ട
ഭയമല്ല പ്രതിരോധം കരുതലാവുക
പകരാതെ കാത്തീടാം പോരാടീടാം
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ തളരാതെ നോക്കീടണം തുരത്തീടണം
ഒഴിവാക്കീടണം സ്നേഹസന്ദർശനം
നമുക്കൊഴുവാക്കീടാം ഹസ്തദാനം
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ
നാളുകൾ സമർപ്പിക്കാം ലോക നന്മയ്ക്കായ്

സന മജീദ്
VI A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത