രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


പ്രകൃതി
അമ്മയാണമ്മയാണമ്മയാണ്
പ്രകൃതി സർവ്വ ചരാചരങ്ങൾക്കും അമ്മയാണ്
പ്രകൃതി സർവ്വ ചരാചരങ്ങൾക്കും അഭയമാണ്
മഹാവ്യാധിക്കും മാരിക്കും തകർത്തിടാനാകാത്ത
ശക്തിയാണമ്മയാം പ്രകൃതി

നിന്റെ ശിരസ്സാം കുന്നുകൾ ഇടിച്ചമർത്തും
മനഷ്യനെയൊക്കെ എന്തിനു ഭൂമിയിൽ വാഴ്ത്തിടുന്നു?
പ്രതികരിക്കാതെ മുഖം മറച്ചീടുന്ന
സൗമ്യശാലി പ്രകൃതീ നീ ......
ദാഹിച്ചിടുമ്പോൾ ദാഹജലം നൽകിയും
വിശന്നീടുമ്പോൾ ധാന്യങ്ങൾ നൽകിയും
കാക്കുന്നു ഞങ്ങളെ അമ്മയാം നീ ....

നിനക്കെന്നുമെന്റെ പ്രണാമം
അമ്മയാം പ്രകൃതിയെ പ്രണാമം .....

 

ഋതുനന്ദ. കെ .വി
7 C രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത