രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ

ഓർമവച്ചനാൾ ആദ്യമായി കേട്ടു ഞാൻ
ഇത്തരം പേരിലുള്ളൊരീ വ്യാധിയെ
ആസ്വദിക്കുന്ന വേനലവധിയും
ഭസ്മമാക്കി കിരാതഹസ്തങ്ങളാൽ
ലോകമൊട്ടാകെയുള്ള ജനങ്ങൾക്ക്
ഭീതിയായിടും ഈ മഹാവ്യാധിയെ
തോറ്റു പിന്മാറാനാവില്ല ഞങ്ങൾക്ക്
 നേരിടുന്നൊരേ നിശ്ചയദാർഢ്യമായി
കൊന്നൊടുക്കി മനുഷ്യരെയൊക്കെയും
നാൾക്കുനാൾ ഇതിൻ ഭീതി വർധിക്കുന്നു.
 ലോക്ക്ഡൗൺ എന്ന വാക്കും പഠിച്ചു നാം
 ആശ്വസിക്കുക ഓരോ നിമിഷവും
കീഴടങ്ങും ഈ ചെകുത്താന്മാർ

നിഹാര.വി.വി
6 ബി രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത