രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
മനസിലാക്കാം പ്രതിരോധപാഠം...... അതിജീവിക്കാം കൊറോണയെ.......

മനുഷ്യരാശിയെ ഇന്ന് കാർന്നു തിന്നു കൊണ്ടിരിക്കുന്ന വൈറസുകൾ ആണ് കൊറോണ. ലോകാരോഗ്യ സംഘടന തന്നെ മഹാമാരി എന്ന് പറയുന്നുണ്ടെങ്കിൽ അത് എത്രത്തോളം മാരകമാണെന്നു നമുക്ക് തിരിച്ചറിയാം. ചൈനയിലെ വുഹാൻ ആണ് ഈ വൈറസുകളുടെ പ്രഭവകേന്ദ്രം. ആദ്യം തന്നെ ഈ വൈറസുകൾ ശ്വാസനാളിയെ ആണ് ബാധിക്കുന്നത്. തുടർന്ന് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, ചുമ, ജലദോഷം, ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ പരിശോധനയിലൂടെ അത് കൊറോണ ആണോ എന്ന് സ്ഥിരീകരിക്കാം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ രോഗമുക്തി സാധ്യമാകുകയുള്ളൂ.

ഇന്ത്യയിലെ ആദ്യ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തത് ചൈനയിലെ വുഹാനിൽ നിന്നെത്തിയ 3 മലയാളി വിദ്യാർത്ഥികളിൽ ആണ്. ഇന്ന് ഇന്ത്യയിൽ അനേകം പേർക്ക് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഹ്വനപ്രകാരം ലോക്‌ഡ്‌ ഡൗണിൽ തുടരുകയാണ്.

ആരോഗ്യപ്രവർത്തകരുടെ സന്നദ്ധമായ പ്രവർത്തനഫലമായി നമ്മുടെ കേരളത്തിൽ അനേകം പേർ രോഗമുക്തി നേടുന്നുണ്ട്. അത് നമുക്ക് അഭിമാനം ഉണ്ടാക്കുന്നു. 2020 ലെ ആരോഗ്യദിനം അഭിനന്ദനാർഹമായ സേവനം കാഴ്ച വച്ച നഴ്സുമാർക്ക് സമർപ്പിച്ചത് ഉചിതം തന്നെ.

സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന രോഗവ്യാപനം തടയാൻ ലോക്‌ഡ്‌ ഡൌൺ സമയത്ത് പുറത്ത് പോകാതെ വീട്ടിൽ കഴിയുക തന്നെ വേണം. അതിനായി നമ്മുടെ പോലീസ് സേന രാപകലില്ലാതെ കഷ്ടപ്പെടുകയാണ്. എന്നാൽ ഈ സമയത്ത് പുറത്തു പോകേണ്ടിവന്നാൽ മാസ്ക് ധരിക്കുക തന്നെ വേണം. മാത്രമല്ല തിരികെ വീട്ടിൽ വന്നാൽ ശരീരവും വസ്ത്രങ്ങളും അണുവിമുകതമാക്കുകയും വേണം.

വീട്ടിൽ ഇരിക്കുമ്പോഴും നമ്മൾ ജാഗ്രതയോടെ ഇരിക്കണം. കോറോണയുടെ ലക്ഷണങ്ങൾ പ്രകടമായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ് എന്ന വാക്കുകൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുക..... നിർദ്ദേശങ്ങൾ അനുസരണയോടെ പാലിച്ചാൽ നമ്മൾ കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും ഒട്ടും വൈകാതെ.....

സിർത്തി പി
9 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം