കാലത്തുനേരത്തുണർന്നീടേണം
പല്ലുകൾ തേച്ചുമിനുക്കീടേണം
നല്ല വെള്ളത്തിൽ കുളിച്ചീടേണം
വൃത്തിയായ് വസ്ത്രം ധരിച്ചീടേണം
ചപ്പുചവറുകൾ കൂട്ടിയിടാതെ
പരിസരം ശുചിയായി സൂക്ഷിക്കേണം
അഴുക്കു ജലമൊക്കെ ഒഴുക്കീടാൻ
ചാലുകൾ നന്നായി തീർത്തീടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈയ്യും മുഖവും കഴുകീടേണം
ഭക്ഷണം ശുചിയായി കഴിച്ചീടേണം
ശുചിയായിട്ടു വളർന്നീടേണം
വ്യക്തി ശുചിത്വം പാലിച്ചാൽ
പകർച്ചവ്യാധികൾ ഓടീടും