ഇന്നും


കൊട്ടിയടച്ച പടിവാതിലുകൾ
കാല്പാടുറങ്ങുന്ന മൈതാനികൾ
നിഴലുകൾ തേടുന്ന വഴിയോരങ്ങൾ
ആരെയോ കാത്തിടും പീടികത്തിണ്ണകൾ
ശബ്ദങ്ങൾ നിലച്ച അക്ഷരമുറ്റങ്ങൾ
വർണം കൊതിച്ചിടും പുസ്തകത്താളുകൾ
വഴി മറന്നും ചില ചെരുപ്പുകൾ
എങ്കിലും ......
വെള്ളയും കാക്കിയും
കത്തുന്ന സൂര്യനും
ഇന്നും തിരക്കേറിയോടുന്നു
പിന്നെയും.......
 

ജിൻഷിൻ കെ.പി.
4 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത