യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
നിലാവ്     

എന്റെ നിഴൽ
നിഴലിന്റെ നിഴലായ്
ജീവന്റെ ജീവനായ്
ഹൃദയത്തിന്റെ ആഴങ്ങളിൽ
പൂത്തുനിൽക്കുന്ന നിലാവേ
അലയുന്ന മനസ്സിൻ നിലാപൊയ്കയിൽ
നീന്തിതുടിക്കുന്ന മൃദുമന്ത്രണം
എന്റെ നെഞ്ചിലെ നിശ്വാസമായ്
ഹൃദയത്തിന്റെ നിലാവനൊളിയായ്
എന്നും മാറ്റൊലിക്കൊള്ളുന്ന അഴകേ
ജീവിതപാതയിൽ നിൻ നാമം തുടിക്കവെ
എൻ ഹൃദയം മൊഴിയുകയായ്
എന്റെ ‍‍ജീവന്റെ ജീവനാം കൂട്ടുകാരി
 

Sreya C
9B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത