യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്നു മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം
ഹസ്തദാനം....
അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട, പിണങ്ങിടേണ്ട..
പരിഹാസരൂപേണ കരുതലില്ലാതെ നടക്കും
സോദരേ നിങ്ങൾ കേട്ടുകൊൾക...
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല,
ഒരു ജനതയെത്തന്നെയല്ലേ..?
ആരോഗ്യരക്ഷക്കു നൽകും
നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ..
ആശ്വാസമേകും ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം..
ജാഗ്രതയോടെ.. ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നൻമയ്ക്കു വേണ്ടി...

 

ശിവഗംഗ.സി.ആർ.
4B യു.എം.എം.എൽ.പി.എസ്.
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത