മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി/സ്കൗട്ട്&ഗൈഡ്സ്-17

ശ്രീമതി.ശ്രീലത.ആർ.പി യുടെ നേതൃത്വത്തിൽ 2003മുതൽ സ്കൂളിൽ 127th ATL GC എന്ന ഗൈഡ് യൂണിറ്റ് പ്രവർത്തനം നടത്തി വരുന്നു.കൂടാതെ 2018മുതൽ ശ്രീമതി.ആര്യ.എസ്.കരുണിന്റെ നേതൃത്വത്തിൽ 196th ATL SG എന്ന സ്കൗട്ട് യൂണിറ്റും പ്രവർത്തനം നടത്തുന്നു.നിരവധി തവണ രാജ്യപുരസ്കാർ രാഷ്‌ട്രപതി അവാർഡുകൾ നേടിയ അംഗങ്ങളുള്ള ഈ യൂണിറ്റ് ആറ്റിങ്ങൽ ജില്ലാ അസോസിയേഷന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.2019-20വർഷത്തിൽ നടന്ന രാജ്യപുരസ്കാർ പരീക്ഷയിൽ ഏഴ് ഗൈഡുകളും മൂന്നു സ്‌കൗട്ടുകളും രാജ്യപുരസ്കാർഅവാർഡിനർഹരായി.