ഫിലിം ക്ലബ്ബ്

ഷോർട്ട് ഫിലിമുകളിലും, ഡോക്യുമെൻ്ററികളിലും ,ഷൂട്ടിംഗ് , എഡിറ്റിംഗ്, അഭിനയം തുടങ്ങിയവയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കഴിവിനെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിലിം ക്ലബ്ബ് സ്കൂളിൽ ആരംഭിച്ചത്. ഇതിൻറെ കീഴിൽ ഡോക്യുമെൻ്ററിയുംഷോർട്ട് ഫിലിമും സ്കൂളിൽ ഇറക്കുകയുണ്ടായി

ഷോർട്ട് ഫിലിം

       മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് ഒരു ഹ്രസ്വചിത്രം തയ്യാറാക്കി. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെയാണ് തയ്യാറാക്കിയത്. ഹ്രസ്വചിത്രത്തിലെ അഭിനയം സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും മാത്രം നിർവഹിച്ചു. മയക്കുമരുന്നുകളുടെ ദോഷഫലങ്ങളും അതിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും ലളിതമായ രീതിയിൽ ചിത്രത്തിലൂടെ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവും സാമൂഹിക ബോധവും പ്രകടിപ്പിച്ച ഈ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.

ഡോക്യുമെന്ററി

       സംസ്ഥാനതലത്തിൽ  കൈറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോ അപേക്ഷ കൊടുക്കുന്നതിനായി ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒരു ഡോക്യുമെൻററി തയ്യാറാക്കി. സ്കൂളിൻ്റെ ചരിത്രം മുതൽ ആനുകാലിക പ്രവർത്തനങ്ങൾ വരെ കോർത്തിണക്കി കൊണ്ടാണ് ഡോക്യുമെൻററി തയ്യാറാക്കിയത് .ഇതിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു ശില്പശാല കൈറ്റ് നടത്തുകയുണ്ടായി