മാപ്പുചോദിച്ചു ദൈവമേ
നിന്നോടു ഞാനേഴുവയസ്സുകാരൻ
മാപ്പമ്മേ, നിങ്ങളോടുമിനിമേൽ
മടികാണിക്കയില്ല സ്കൂളിൽ പോയിടാ
നൊന്നുമേ നിർബന്ധം പിടിക്കില്ല ,
വാശിയുമിനിമേലിൽ ക്ഷമിക്കുകയീ
കുരുന്നിനുണ്ടിന്നാശയേറെ
ചെന്നിടാൻഅങ്കണത്തിലെൻ
കൂട്ടുകാരേം ഗുരുക്കളേം കാണുവാൻ
നീക്കണേ കൊറോണയെ,
ആട്ടിയകറ്റിയീ ലോകത്ത്നിറയ്ക്കണേ
ശാന്തിയും സമാധാനം വിഷമില്ലാ....
സ്നേഹവും നിറയെ പഴയതുപോലെ