മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അഭിമാനമാണ് നമ്മുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
അഭിമാനമാണ് നമ്മുടെ കേരളം


കോവിഡ് 19 രോഗബാധ ചികിത്സിച്ചു മാറ്റുന്നതിലും നമ്മുടെ കേരളം ഒന്നാം സ്ഥാനത്ത്.പ്രായാധിക്യമുള്ളവരെ ചികിത്സിച്ചു മാറ്റുന്നതിലും കേരളത്തിന്റെ സ്ഥാനം ഒന്നാമതാണ് . അമേരിക്കയിൽ മലയാളി മരിച്ചു, ബ്രിട്ടനിൽ മലയാളി മരിച്ചു, ദുബായിൽ മലയാളി മരിച്ചു, എന്നാൽ നമ്മുടെ കേരളത്തിൽ ബ്രിട്ടീഷ് പൗരന്മാർ പോലും രോഗം ഭേദമായി ആശുപത്രി വിട്ടു എന്നാണ് ഞങ്ങൾക്ക് കേൾക്കാൻ സാധ്യമാവുന്നത്. ആരോഗ്യ രംഗത്ത് കേരളം ലോകത്തിന് തന്നെ മാതൃകയായി കൊണ്ടിരിക്കയാണ്.പരീക്ഷണ നാളുകളാണ് നമുക്ക് മുന്നിലെങ്കിൽ പോരായ്മകൾ മറച്ച് വല്ലായ്മകൾ നീക്കി ഇല്ലായ്മ ചെയ്യാൻ ശക്തരാവുക. നമുക്ക് വേണ്ടി നാടിനു വേണ്ടി, ലോകർക്ക് കൂട്ടായ്.കോടികൾ കയ്യിലുണ്ട് പക്ഷെ ഒരു സൂക്ഷ്മാണുവിനെ ഭയന്ന് വീടിനുള്ളിൽ കഴിയുകയാണ് മനുഷ്യാ നീ. നിന്റെ സമ്പാദ്യം എത്രയോ അർത്ഥ ശൂന്യം. ഇതും ഞങ്ങൾ അതിജീവിക്കം, നമുക്ക് കാത്തിരിക്കം നല്ലൊരു നാളേക്കായ് .

ഷാരോൺ
അഞ്ചാം തരം .ഡി മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ