മൗലാനാ ആസാദ് സെക്കന്ററി സ്ക്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം      


രോഗം..... രോഗം...... എവിടെയും
വൈറസ് ... വൈറസ്...
 എവിടെയും
മനുഷ്യാ നിന്റെ ചെയ്തി കൾ എവിടെ.... ചിന്തകൾ എവിടെ.......
സുന്ദരമാം പ്രപഞ്ചത്തെ കട്ടു മുടിപ്പിചില്ലേ.....
കൊന്നു നശിപ്പിച്ചില്ലേ.....
ഭാവി തലമുറ തൻ
 സമ്പത്തിനെ കാർന്നു തിന്നില്ലേ......
മരണമെന്ന ഉഗ്ര സർപ്പം
കാഹളം മുഴക്കി കറങ്ങി നടക്കുന്നു
ഭീരുവാം മനുഷ്യാ,...... ചെയ്യുവാൻ ഏറെയില്ലേ
ഇപ്പോൾ.... ചെറുക്കാം ഈ രോഗത്തെ,
പ്രതിരോധിക്കാം ഒന്നായി നിന്ന്.....
നന്നായി കഴുകാം കൈകൾ
 രോഗ പ്രതിരോധത്തിനായി....
ഒന്നായി ചേരാം ഒരു മനസായി
ജന്മനാടിൻ രക്ഷക്കായി
 ഒരുമയോടെ വീട്ടിലിരിക്കാം
വൈറസിനെ തുരത്തിടാം



എം. ശിവപ്രിയ
9 B മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത