മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

******************************************
മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിൽ 2011 മുതൽ എസ് പി സി പ്രവർത്തിച്ചുവരുന്നു. എട്ടാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾ
എ, ബി ,സി . ലെവൽ കഴിഞ്ഞ് എസ് പി സി സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങുന്നു. സംസ്കാര സമ്പന്നമായ ഒരു തലമുറയെ വാർത്തെടുക്കാൻ വിദ്യാർത്ഥികൾക്കിടയിൽ എസ് പി സി നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. മങ്കര പോലീസ് സ്റ്റേഷൻ ന്റെ കീഴിലാണ് വിദ്യാലയത്തിലെ എസ് പി സി യുടെ മേൽനോട്ടം

അധ്യാപകരായ മല്ലിക ടീച്ചറും നബീൽ സാറും അതിന് നേതൃത്വം നൽകി വരുന്നു. പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കിയാൽ ഒരുപാട് സംഭാവനകൾ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായിട്ടുണ്ട് എല്ലാവർഷവും ജില്ലാ ക്യാമ്പ് നമ്മുടെ വിദ്യാലയത്തിൽ ആണ് നടന്നുവരുന്നത്. ഇനിയും ഒരുപാട് പ്രതിഭകൾ എസ്പിസി മുതൽകൂട്ടായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് വിദ്യാലയത്തിന് അഭിമാനകരമാണ്


