മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/ബന്ധങ്ങൾ നിലനിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ബന്ധങ്ങൾ നിലനിർത്താം      

ബന്ധങ്ങൾ നിലനിർത്താം


ലോകജനത ആകമാനം ഈ നാളുകളിൽ COVID 19(Coronavirus disease 2019) ന്റെ ഭീതിയിലാണ്. ലോകരാജ്യങ്ങളും ആരോഗ്യമോഖലയും കൊറോണ വൈറസിനെ തുരത്താൻ ഏറെ പരിശ്രമിക്കുന്നു.ലോക്ഡൗണിന്റെ ഭാഗമായി നാം വീടുകളിലിണ്. ഒന്നിനും സമയം തികയുന്നില്ല എന്ന ആവലാതിയുമായി നടന്ന മനുഷ്യന് കുടുംബബന്ധങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരനുഭവമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്.

        വീട്ടിലിരിക്കുന്ന ഈ നാളുകൾ നമുക്ക്  ആസ്വാദകരമായിതീർക്കുവാൻ കഴിയും.  വീടും പരിസരങ്ങളും അടുത്തറിയാനായി നമുക്ക് ഈ കൊറോണക്കാലം പ്രയോജനപ്പെടുത്താം.  വീട്ടുജോലികളിലും കൃഷികാര്യങ്ങളിലും ഭാഗമാകുവാൻ  ഈ നാളുകളിൽ സാധിക്കും.  അനുഭവങ്ങൾ അയവിറക്കുന്നതിനും ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും നന്മയുടെ വഴികൾ ശീലമാക്കുന്നതിനും ഈ കാലഘട്ടം നമുക്ക് സഹായകരമായി തീരട്ടെ.  നല്ല  നാളുകൾക്കായി പ്രതീക്ഷയോടും പ്രാർത്ഥനയോടും കാത്തിരിക്കാം.
                        

                        
                       
ജോവിയൽ സാലു സാം,
8A മൗണ്ട് ബഥനി എച്ച് .എസ് .എസ് മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം