മൗണ്ട് കാർമൽ എൽ.പി.എസ് മാമണ്ണ/അക്ഷരവൃക്ഷം/കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലം

 
  

കൊറോണ നാടു വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല

വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാഡയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല

എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായ് പ്രവർത്തിച്ചീടിൽ
നന്നായി നമ്മൾ ജയം വരിക്കും

മരിയ വർഗീസ്‌
3A മൗണ്ട് കാർമൽ എൽ.പി.എസ് മാമണ്ണ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത