മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ്ക്രോസ്

കുട്ടികളിലെ മാനുഷീക മൂല്യങ്ങൾ വളർത്തുന്നതിനും സഹവർത്തിത്വവും സഹായ സഹകരണ മനസ്ഥിതിയും വളർത്തിയെടുക്കുന്നതിനും ആവശ്യസന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നടത്തുന്നതിനും പ്രാപ്തരാക്കുന്നതിനും ആരംഭിച്ചതാണ് സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ് .റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ,കുട്ടികൾക്കുള്ള ബോധവത്കരണ ക്‌ളാസ്സുകൾ ,അയൺ ഗുളിക-വിരമരുന്നു വിതരണം ,പ്രതിരോധ ഗുളിക വിതരണം എന്നീ പരിപാടികളും നടത്തപ്പെടുന്നു . റോസമ്മകുരുവിള ടീച്ചറാണ് മൗണ്ട് കർമ്മലിൽ ജൂനിയർ റെഡ് ക്രോസ്സിനു ആദ്യ നേതൃത്വം കൊടുത്തത് .ഇപ്പോൾ റീത്താമ്മ കുരുവിള ടീച്ചർ ആണ് ചുമതല വഹിക്കുന്നു. 8,9,10 ക്ലാസുകളിൽ നിന്നായി അറുപതോളംകുട്ടികളടങ്ങിയ ഒരു ജൂണിയർ റെഡ്ക്രോസ് സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണപരിപാടിയിൽ ഭക്ഷണം വിളമ്പുന്നതിന് മുൻകൈഎടുക്കുന്നത് ഈ കുട്ടികളാണ് ഈ വർഷം ജില്ലഅടിസ്ഥാനത്തിൽ കോട്ടയം റെഡ്ക്രോസ് സോസൈറ്റി നടത്തുന്ന മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .